കൊല്ലം: ചികിത്സയിൽ കഴിയുന്ന കേരളാ കോൺഗ്രസ് (ബി) ചെയർമാനും മുൻമന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ളയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ശ്വാസകോശം ചുരുങ്ങിയതിനാൽ ആരോഗ്യസ്ഥിതി തീർത്തും മോശമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിര്‍ത്തുന്നത്..
ബുധനാഴ്ച വൈകിട്ട് ശ്വാസതടസത്തെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പിള്ളയുടെ ആരോഗ്യ സ്ഥിതി ഇന്നലെ രാവിലെ മുതൽ മോശമാകുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് നേരത്തെ ചികിത്സിച്ചിരുന്നത്.