കൊല്‍ക്കത്ത: കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തി. മാർക്കറ്റുകൾക്ക് അഞ്ച് മണിക്കൂർ മാത്രമാണ് പ്രവർത്തനാനുമതി. രാവിലെ ഏഴ് മുതൽ പത്ത് വരെയും വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെയും ആയിരിക്കും മാർക്കറ്റുകൾ തുറന്നിരിക്കുക.
ഷോപ്പിംഗ് കോംപ്ലക്സുകൾ, ബ്യൂട്ടിപാർലറുകൾ, സിനിമ ഹാൾ, കായിക പരിശീലന കേന്ദ്രങ്ങൾ, സ്പാ എന്നിവ അടഞ്ഞു കിടക്കും. റെസ്റ്റോറൻറുകൾ, ബാർ, ജിം, നീന്തൽകുളം എന്നിവ അടച്ചിടും. ഹോം ഡെലിവറികളും ഓൺലൈൻ സർവീസുകൾക്കും അനുമതി നൽകിയിട്ടുണ്ട്. എല്ലാ ആഘോഷങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ജൂലായ്-ഓഗസ്റ്റ് മാസത്തിൽ മഹാരാഷ്ട്രയിൽ കൊറോണ വൈറസിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ. രാജ്യത്ത് അലയടിച്ച കൊറോണയുടെ ആദ്യതരംഗത്തിലും ഇപ്പോൾ അഭിമുഖീകരിക്കുന്ന രണ്ടാം തരംഗത്തിലും ഏറ്റവുമധികം ബാധിക്കപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര.