Home National മാധ്യമ പ്രവർത്തകൻ രോഹിത് സർദാന കൊറോണ ബാധിച്ചു മരിച്ചു

മാധ്യമ പ്രവർത്തകൻ രോഹിത് സർദാന കൊറോണ ബാധിച്ചു മരിച്ചു

0

ന്യൂഡെൽഹി: മാധ്യമ പ്രവർത്തകൻ രോഹിത് സർദാന കൊറോണ വൈറസ് ബാധിച്ചു മരിച്ചു. നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ ക്വാറന്റീനിലായിരുന്നു രോഹിത്തിന്റെ ആരോഗ്യനില വ്യാഴാഴ്ച ഗുരുതരമായി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച്ച പുലർച്ചയോടെ മരണം സ്ഥിരീകരിച്ചു.

കൊറോണ ചികിത്സയ്ക്കിടയിൽ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ആജ് തക് ചാനലിലെ ദംഗൽ എന്ന ഷോയുടെ അവതാരകനായിരുന്നു രോഹിത്. ദംഗൽ ഏറെ പ്രസിദ്ധമായ വാർത്താ ഷോകളിലൊന്നാണ്.

മുതിർന്ന മാധ്യമപ്രവർത്തകന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആദരാജ്ഞലികൾ അർപ്പിച്ചു.

രോഹിത്തിന്റെ വിയോഗം മാധ്യമ ലോകത്ത് വലിയ ശൂന്യതയാവും. ഊർജസ്വലനും ആത്മാർഥതയുമുള്ള കരുണ ഹൃദയവുമുള്ള മാധ്യമപ്രവർത്തകനായിരുന്നു രോഹിത് സർദാനയെന്നും മോദി ട്വീറ്റ് ചെയ്തു. ധീരനായ മാധ്യമപ്രവർത്തകനെയാണ് നഷ്ടമായതെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here