ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി ജപ്പാനും; 300 ഓക്‌സിജന്‍ ജനറേറ്ററുകള്‍ ആദ്യഘട്ടത്തില്‍ എത്തിക്കും

ടോകിയോ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ജപ്പാനും. ആശുപത്രികളിലേയ്ക്ക് ആവശ്യമുള്ള 300 ഓക്സിജൻ ജനറേറ്ററുകളും, വെന്റിലേറ്ററുകളും എത്തിക്കുമെന്ന് ജപ്പാന്റെ ഇന്ത്യയിലെ അംബാസഡർ സതോഷി സുസുക്കി അറിയിച്ചു.

പ്രതിരോധ രംഗത്ത് ക്വാഡ് സഖ്യത്തിന്റെ രൂപീകരണത്തോടെ വളരെ ശക്തമായ ബന്ധമാണ് ജപ്പാനുമായുള്ളതെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ഷ്രിംഗ്ല പറഞ്ഞു. ഇതിനിടെ റഷ്യയ്ക്ക് പിന്നാലെ റൊമാനിയയും ബ്രിട്ടനും ഇന്നലെ ഓക്സിജൻ കോൺസെൻട്രേറ്ററുകളും വെന്റിലേറ്ററുകളും എത്തിച്ചിരുന്നു.

‘ഇന്ത്യയ്ക്ക് ഏറ്റവും ആവശ്യമായ സമയത്ത് സഹായം നൽകുക എന്നത് തങ്ങളുടെ കടമയാണ്. ആദ്യഘട്ടമായി 300 ഓക്സിജൻ ജനറേറ്ററുകളും അത്രയും എണ്ണം വെന്റിലേറ്ററുകളും എത്തിക്കുവാനാണ് തീരുമാനം.’ സതോഷി സുസുക്കി പറഞ്ഞു.