Home Covid-19 ഡെൽഹി ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാലിന് കൊറോണ സ്ഥിരീകരിച്ചു

ഡെൽഹി ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാലിന് കൊറോണ സ്ഥിരീകരിച്ചു

0

ന്യൂഡെൽഹി: ഡെൽഹി ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാലിന് കൊറോണ സ്ഥിരീകരിച്ചു. ട്വീറ്റിലൂടെയാണ് അനിൽ ബൈജാൽ കൊറോണ പോസിറ്റീവായ വിവരം പുറത്തുവിട്ടത്. ചെറിയ ലക്ഷണങ്ങൾ ഉണ്ടെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചെന്നും ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാൽട്വീറ്റ ചെയ്തു.

താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് അനിൽ ബൈജാൽ ട്വീറ്റിൽ വിശദമാക്കി. ഡെൽഹിയിലെ രൂക്ഷമാകുന്ന കൊറോണ സാഹചര്യം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി യോഗങ്ങൾ നടത്തിയിരുന്നു. ഏപ്രിൽ 19ന് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ലഫ്റ്റനൻറ് ഗവർണറെ കണ്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here