വാഷിംഗ്ടൺ: കൊറോണ വൈറസ് ബാധിതർ ലോകത്ത് പതിനഞ്ച് കോടി പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 8.85 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 31.63 ലക്ഷം പിന്നിട്ടു. ഇന്നലെമാത്രം 15,000ത്തിലധികം പേരാണ് മരിച്ചത്.പന്ത്രണ്ട് കോടി എഴുപത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി.
ഇന്ത്യയിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ് ചൊവ്വാഴ്ച 3.6 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ ഏഴാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്.ആകെ രോഗികളുടെ എണ്ണം ഒരു കോടി എഴുപത്തിയൊൻപത് ലക്ഷം പിന്നിട്ടു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ദിവസം മൂവായിരത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ മൂന്ന് കോടി ഇരുപത്തിയൊൻപത് ലക്ഷം കൊറോണ ബാധിതരാണ് ഉള്ളത്. മരണസംഖ്യ 5.88 ലക്ഷമായി ഉയർന്നു.രണ്ടര കോടിയിലധികം പേർ രോഗമുക്തി നേടി.