Home Covid-19 കൊറോണ പ്രതിരോധം: അമേരിക്കയിൽ നിന്നുള്ള ആദ്യ സഹായ വിഹിതം നാളെ എത്തും

കൊറോണ പ്രതിരോധം: അമേരിക്കയിൽ നിന്നുള്ള ആദ്യ സഹായ വിഹിതം നാളെ എത്തും

0

ന്യൂഡെല്‍ഹി : കൊറോണ പ്രതിരോധത്തിന് അമേരിക്കയില്‍ നിന്നുള്ള ആദ്യ സഹായ വിഹിതം നാളെ എത്തും. റെഡി ടു യൂസ് വാക്‌സിനും ഓക്‌സിജനും ഓക്‌സിജന്‍ അനുബന്ധ വസ്തുക്കളുമടങ്ങുന്ന അടിയന്തര വസ്തുക്കളാണ് അമേരിക്കയില്‍ നിന്ന് എത്തുക.

രാജ്യത്തുടനീളമുള്ള ഓക്‌സിജന്‍ വിതരണത്തിന് ഇത് സഹായകരമാകുമെന്നാണ് കണക്ക് കൂട്ടല്‍. റഷ്യയില്‍ നിന്നുള്ള സ്പുട്നിക് വാക്‌സിന്‍ അടക്കമുള്ള അടിയന്തര മെഡിക്കല്‍ വസ്തുക്കള്‍ നാളെയോടെ എത്തുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയില്‍ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സഹായഹസ്തവുമായി അമേരിക്ക രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി കോവിഷീല്‍ഡ് വാക്സിന്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here