ബാംഗ്ലൂർ: ബാംഗ്ലൂരിവില്‍ ചികിൽസയിലിരുന്ന 3000 കൊറോണ രോഗികള്‍ അധികൃതരെ വെട്ടിച്ച് മുങ്ങിയതായി പരാതി. ഇതോടെ നഗരത്തിലെങ്ങും പരിഭ്രാന്തിയായി. കര്‍ണാടക റവന്യൂ മന്ത്രി ആര്‍. അശോകയാണ് ഇക്കാര്യം അറിയിച്ചത്. മൊബൈല്‍ ഫോണുകള്‍ അടക്കം സ്വിച് ഓഫ് ചെയ്താണ് ഇവര്‍ കടന്ന് കളഞ്ഞത്. ഇവരെ പിടികൂടാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
ഇവരെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ പകര്‍ച്ചവ്യാധി വ്യാപിക്കാൻ കാരണമാകുമെന്നത് ആശങ്ക വർധിപ്പിച്ചിരിക്കയാണ്. കര്‍ണാടകയിൽ കൊറോണ വ്യാപനം അതിരൂക്ഷമായിരിക്കെയാണ് അധികൃതര്‍ക്ക് രോഗികളുടെ ഈ മനോഭാവം കൂടി വെല്ലുവിളിയാകുന്നത്.
ഞങ്ങള്‍ മരുന്നുകള്‍ സൗജന്യമായാണ് രോഗികള്‍ക്ക് നല്‍കുന്നത്. പക്ഷേ, മൊബൈല്‍ ഓഫ് ചെയ്യുന്ന പലരും രോഗം ഗുരുതരമാകുമ്പോള്‍ ഐ.സി.യു കിടക്കകള്‍ അന്വേഷിച്ച് ആശുപത്രിയിലെത്തുകയും ചെയ്യുന്നു. ഇതാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ. സുധാകരന്‍ പറഞ്ഞു
കഴഞ്ഞ ദിവസം 39,047
പേര്‍ക്കാണ് കര്‍ണാടകയില്‍ കൊറോണ ബാധിച്ചത്. 229 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.