പതിനെട്ട് വയസ്സിനു മുകളിലുള്ളവർക്ക് വാക്സിനേഷൻ രജിസ്ട്രേഷൻ ഇന്നാരംഭിക്കും

ന്യൂഡെൽഹി: രാജ്യത്ത് പതിനെട്ട് വയസ്സിനും 45 വയസ്സിനുമിടയിലുള്ളവർക്കുള്ള വാക്സിനേഷൻ രജിസ്ട്രേഷൻ ഇന്നാരംഭിക്കുന്നു. വൈകിട്ട് നാലുമുതൽ ഓൺലൈനിൽ പേര് നൽകാം. വാക്‌സിൻ വിതരണം മെയ് ഒന്ന് മുതലാണ് ആരംഭിക്കുക.
നിലവിൽ വാക്‌സിനേഷൻ നടക്കുന്നത് 45 വയസ്സിന് മുകളിലുള്ളവർക്കാണ്. ഇതിൽ ആദ്യ ഡോസ് വാക്‌സിനെടുത്ത ശേഷം നിശ്ചിത ദിവസം പൂർത്തിയാക്കിയവരിൽ രണ്ടാം ഡോസ് വാക്സിനേഷനും ആരംഭിച്ചിരിക്കുകയാണ്.

സംസ്ഥാനങ്ങൾക്ക് വാക്‌സിനെത്തി ക്കുന്നതിന്റെ വേഗത വർദ്ധിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനങ്ങൾ വാക്‌സിൻ വിതരണത്തിന് തീരുമാനിച്ചിരിക്കുന്ന കേന്ദ്രങ്ങളിലെ സംവിധാനങ്ങൾ വർദ്ധിപ്പിക്കണെന്ന നിർദ്ദേശവും കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ട