ജോൻപൂർ: സംസ്കരിക്കാനിടം തേടി, ഭാര്യയുടെ മൃതദേഹവുമായി സൈക്കിളിൽ മണിക്കൂറുകളോളം അലഞ്ഞ് വയോധികൻ. കൊറോണ വൈറസിനെ ഭയന്ന് സ്വന്തം ഗ്രാമത്തിൽ മൃതദേഹം സംസ്കരിക്കാൻ പ്രദേശവാസികൾ അനുവദിച്ചിരുന്നില്ല. ഉത്തർപ്രദേശിലെ ജോൻപൂരിലാണ് സംഭവം.
എന്നാൽ മരിയച്ചയാൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. ദീർഘനാളായി അസുഖം ബാധിച്ച് ചികിൽസിലായിരുന്നു. നില വഷളായതിനെത്തുടർന്ന് ആംബുലൻസിൽ വീട്ടിലേക്കയക്കുകയായിരുന്നു.
നടന്നുതളർന്ന് സൈക്കിളിനു മുകളിൽ മൃതദേഹം കിടത്തി അരികത്ത് തലയിൽ കൈവെച്ചിരിക്കുന്ന വയോധികന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവമണിഞ്ഞ് റാംഖണ്ഡ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കുകയായിരുന്നു.