Home Covid-19 കൊറോണ ബാധിച്ച് മരിച്ച മലയാളി ശാസ്ത്രജ്ഞൻ്റെ ജേഷ്ഠനും ഡെൽഹിയിൽ കൊറോണ ബാധിച്ച് മരിച്ചു

കൊറോണ ബാധിച്ച് മരിച്ച മലയാളി ശാസ്ത്രജ്ഞൻ്റെ ജേഷ്ഠനും ഡെൽഹിയിൽ കൊറോണ ബാധിച്ച് മരിച്ചു

0

ന്യൂഡെൽഹി : കൊറോണ ബാധിച്ച് ഡെൽഹിയിൽ മരിച്ച മലയാളി ശാസ്ത്രജ്ഞൻ്റെ ജേഷ്ഠനും ഡെൽഹിയിൽ കൊറോണ ബാധിച്ച് മരിച്ചു. കണ്ണൂർ ചെറുപുഴ സ്വദേശിയായ ശാസ്ത്രജ്ഞൻ ഡോ.റിനോജ് ജെ.തയ്യിലിന്റെ ജ്യേഷ്ഠൻ റിജോ.ജെ.തയ്യിലാ (55) ണ് ഡെൽഹിയിൽ മരിച്ചത്. ഡെൽഹി ടി.സി.എസിൽ സീനിയർ കൺസൾട്ടൻ്റായിരുന്നു റിജോ.

ചെറുപുഴയിലെ മുതിർന്ന കോൺഗ്രസ്‌ നേതാവും പയ്യന്നൂർ കോളേജ് ഡയറക്ടറുമായ തയ്യിൽ ജോൺ ജോസഫിന്റെയും കുട്ടിയമ്മയുടേയും മകനാണ്. ഭാര്യ: തിരുവല്ല പുത്തെറ്റ് കുടുംബാംഗം ലിനി (ടാറ്റാ കൺസൾട്ടൻസി ഡൽഹി). മക്കൾ: ലോറ (ഫാഷൻ ഡിസൈനർ എൻ.ഐ.ഡി), റുബൻ (ബിടെക് വിദ്യാർഥി).

LEAVE A REPLY

Please enter your comment!
Please enter your name here