Home Covid-19 കൊറോണ ബാധിച്ച് ചികിൽസയിലായിരുന്ന കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

കൊറോണ ബാധിച്ച് ചികിൽസയിലായിരുന്ന കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

0

കൊച്ചി: കൊറോണ ബാധിച്ച് ചികിൽസയിലായിരുന്ന കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. വൈദ്യുതി ബോർഡ് എറണാകുളം സെൻട്രൽ സെക്ഷനിലെ ഓവർസിയർ തോപ്പുംപടി എടത്തുരുത്തി വീട്ടിൽ ഇ ജെ യേശുദാസാ ( 51) ണ് മരിച്ചത്. കൊറോണ ബാധിച്ച് കഴിഞ്ഞ നാലു ദിവസമായി ചികിത്സയിൽ ആയിരുന്നു യേശുദാസ്.

ഐഎൻടിയുസി നേതാവായിരുന്ന യേശുദാസ് സാമൂഹ്യ പ്രവർത്തന രംഗത്തും സജീവമായിരുന്നു. യേശുദാസിൻ്റെ മൃതദേഹം പള്ളുരുത്തി പൊതു ശ്മശാനത്തിൽ
ദഹിപ്പിച്ച ശേഷം പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു. ഭാര്യ റാണി കോൺഗ്രസിൻ്റെ കൊച്ചി കോർപ്പറേഷൻ കൗൺസിലർ സ്ഥാനാർഥിയായിരുന്നു.
ഏക മകൾ തനിഷ്യാ (ഡിഎച്ച് എം എസ് അവസാന വർഷവിദ്യാർത്ഥി).

LEAVE A REPLY

Please enter your comment!
Please enter your name here