ന്യൂഡെല്‍ഹി: ഇന്ത്യയിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ഇതിനായുളള വെബ്‌സൈറ്റ് ‘കോവിന്‍ ‘പണിമുടക്കി. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്ന് വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്താന്‍ ശ്രമിച്ചവര്‍ പറയുന്നു. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ ആകെ ആശയക്കുഴപ്പമായി.
നാല് മണിയോടെയാണ് കൊവിൻ ആപ്പ് പ്രവർത്തനരഹിതമായത്.കൊവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്നതോടെ ജനങ്ങൾ ആശങ്കയിലായിരുന്നു. 4.20 ഓടെ ചിലർക്ക് വെബ്സൈറ്റ് ലഭ്യമായി തുടങ്ങിയെങ്കിലും ഒടിപി ലഭിക്കാത്തതിനാൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.
ആരോഗ്യസേതു ആപ്പ് വഴിയും ഇപ്പോൾ രജിസ്ട്രേഷൻ ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ് ഉള്ളത്. കൂടുതൽ പേർ രജിസ്ട്രേഷനായി സൈറ്റിലെത്തിയതാവാം കൊവിൻ പോർട്ടൽ തകരാറിലാവാൻ കാരണമെന്നായിരുന്നു ലഭിച്ച വിവരം. തകരാറിന് കാരണമെന്ത് എന്നത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണം ഇനിയും പുറത്തുവന്നിട്ടില്ല.
രജിസ്റ്റര്‍ ചെയ്യുന്നതിനായി ttps://www.cowin.gov.in/home എന്ന് വെബ്‌സൈറ്റ് മുഖേനയോ ആരോഗ്യ സേതു ആപ് വഴിയോ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം. നേരത്തെ 45 വയസിനു മുകളിലുള്ളവരുടെ രജിസ്ട്രേഷൻ നടക്കുന്ന സമയത്ത് തന്നെ ഇതിനെ രജിസ്ട്രേഷൻ സംബന്ധിച്ച പരാതി ഉയർന്നിരുന്നു. വാക്സീൻ ലഭ്യത കുറഞ്ഞതോടെ പലർക്കും രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുകയും വാക്സീൻ സ്വീകരിക്കേണ്ട സ്ഥലവും സമയവും ജനറേറ്റ് ചെയ്യാത്ത അവസ്ഥയും ഉണ്ടായിരുന്നു.
വെബ്‌സൈറ്റില്‍ നിന്നും സെര്‍വര്‍ പ്രശ്‌നം നേരിടുന്നതായ സന്ദേശമാണ് ലഭിക്കുന്നതെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടികാട്ടി നിരവധി പേര്‍ ട്വീറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്. വെബ്‌സൈറ്റില്‍ എത്തി രജിസ്റ്റര്‍ ഓപ്ഷന്‍ നല്‍കുമ്പോള്‍ തന്നെ തകരാര്‍ സംബന്ധിച്ച അറിയിപ്പാണ് ലഭിക്കുന്നതെന്ന് പറയുന്നു.