കാഞ്ഞിരമറ്റത്ത് പാസഞ്ചർ ട്രെയിനിൽ യുവതിക്കു നേരെ ആക്രണം; രക്ഷപ്പെടാൻ ശ്രമിച്ച യുവതി ട്രെയിനിൽ നിന്ന് തെറിച്ചു വീണു

കൊച്ചി: കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തു പാസഞ്ചർ ട്രെയിനിൽ മുളന്തുരുത്തി സ്വദേശിനിയായ യുവതിക്കു നേരെ അജ്ഞാതന്റെ ആക്രണം. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവതി ട്രെയിനിൽ നിന്ന് തെറിച്ചു വീണു. ഗുരുവായൂർ പുനലൂർ പാസഞ്ചറിൽ രാവിലെ 10 മണിയോടെയാണു സംഭവം.

ചെങ്ങന്നൂരിൽ ജോലിക്കു പോകാനായി മുളന്തുരുത്തിയിൽനിന്നാണു യുവതി ട്രെയിനിൽ കയറിയത്. ഈ യുവതി മാത്രമാണ് കമ്പാർട്ട്മെന്റിൽ ആ സമയം ഉണ്ടായിരുന്നത്. കമ്പാർട്ട്മെന്റിലെ വാതിലുകൾ അടച്ചശേഷം യുവതിയെ ഇയാളുടെ പക്കലുണ്ടായിരുന്ന സ്ക്രൂഡ്രൈവർ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തി ആഭരണങ്ങൾ അഴിച്ചുവാങ്ങി.

മുളന്തുരുത്തി സ്റ്റേഷൻ വിട്ട ഉടൻ തന്നെ യുവതിയെ ട്രെയിനിന്റെ ശുചിമുറി ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. തുടർന്ന് ആക്രമിക്കുകയായിരുന്നു. ഈ സമയം വാതിൽ തുറന്ന് പുറത്തേക്കു ചാടാൻ ശ്രമിച്ച യുവതി ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടക്കുകയും യുവതി കൈവിട്ട് താഴെ വീഴുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.കാഞ്ഞിരമറ്റത്ത് പാസഞ്ചർ ട്രെയിനിൽ യുവതിക്കു നേരെ ആക്രണം; രക്ഷപ്പെടാൻ ശ്രമിച്ച യുവതി ട്രെയിനിൽ നിന്ന് തെറിച്ചു വീണ