ചണ്ഡീഗഢ്: വീണ്ടും കൊറോണ വ്യാപനം രൂക്ഷമായതോടെ പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വൈകുന്നേരം ആറു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യൂ. വാരാന്ത്യ ലോക്ക്ഡൗണും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വെളളിയാഴ്ച വൈകുന്നേരം ആറു മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു വരെയാണ് ലോക്ക്ഡൗണ്‍. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവൂ എന്നും ലോക്ക്ഡൗണ്‍, കര്‍ഫ്യൂ നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അഭ്യര്‍ഥിച്ചു.