തൊടുപുഴ: പി.ജെ.ജോസഫ് പാർട്ടി ചെയർമാനായാ കേരള കോണ്ഗ്രസ് ജോസഫ് വിഭാഗത്തിന്റെ നേതൃത്വം പുനസംഘടിപ്പിച്ചു. അടുത്തിടെ പാർട്ടിയിൽ ലയിച്ച പി സിതോമസാണ് ഇനി വർക്കിംഗ് ചെയർമാൻ.
ജോസഫിന്റെ വിശ്വസ്ത നായ മോൻസ് ജോസഫ് എക്സിക്യൂട്ടീവ് ചെയർമാൻ പദവി വഹിക്കും. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ടി.യു.കുരുവിളയ്ക്ക് ചീഫ് കോർഡിനേറ്റർ പദവി നൽകി.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് പി.സി.തോമസ് വിഭാഗം എൻഡിഎ വിട്ട് ജോസഫ് ഗ്രൂപ്പിൽ ലയിച്ചത്. സീറ്റ് വിഭാജനത്തിൽ ബിജെപി നേതൃത്വം അവഗണിച്ചതിൽ പ്രതിഷേധിച്ചായിരുന്നു മുന്നണിമാറ്റി. പുനസംഘടനയോടെ പി.സി.തോമസ് പാർട്ടിയിലെ രണ്ടാമനായി.