Home Covid-19 കൊറോണ വ്യാപനം രൂക്ഷം; ഇന്ത്യയിലും വീടിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിർദേശവുമായി കേന്ദ്രസർക്കാർ

കൊറോണ വ്യാപനം രൂക്ഷം; ഇന്ത്യയിലും വീടിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിർദേശവുമായി കേന്ദ്രസർക്കാർ

0

ന്യൂഡെൽഹി: ഇന്ത്യയിൽ കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന അവസ്ഥയിൽ വീടിനുള്ളിലും മാസ്ക് ധരിക്കണമെന്ന നിർദേശവുമായി കേന്ദ്രസർക്കാർ. വൈറസ് എയറോസോളിന്റെ രൂപത്തിൽ അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ സാധ്യതയുണ്ടെന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നിർദേശം. ഇത് വീട്ടിലിരിക്കേണ്ട സമയമാണെന്നും ആരെയും ക്ഷണിച്ചുവരുത്തരുതെന്നും അനാവശ്യമായി പുറത്ത് ഇറങ്ങരുതെന്നും നിതി ആയോഗ് അംഗം വികെ പോൾ പറഞ്ഞു.

കൊറോണ സാഹചര്യത്തെ കുറിച്ച് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ കൊറോണ ടാസ്ക് ഫോഴ്സ് മേധാവി കൂടിയാണ് വികെ പോൾ. കുടുംബത്തിൽ കൊറോണ ബാധിതരുണ്ടെങ്കിൽ വീടിനുള്ളിലും അവർ മാസ്ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ വീട്ടിലെ മറ്റുള്ളവർക്കും വൈറസ് ബാധയുണ്ടായേക്കാം.

കൊറോണ ബാധിതരില്ലെങ്കിൽ കൂടിയും വീടിനുള്ളിൽ എല്ലാവരും മാസ്ക് ധരിക്കേണ്ട സമയമായിക്കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നായിരുന്നു ഇതുവരെ സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ രോഗം വ്യാപിച്ച സാഹചര്യത്തിൽ ആളുകൾ വീടിനുള്ളിലും മാസ്ക് ധരിക്കണം. രോഗബാധിതനായ വ്യക്തി മാസ്ക് ധരിച്ചേ മതിയാകൂ. ബാക്കിയുള്ളവർ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കൊപ്പം ഇരിക്കുമ്പോഴും മാസ്ക് ധരിക്കണം.

രോഗബാധിതനായ ആൾക്ക് പ്രത്യേകം മുറി നൽകണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനശേഷി മുൻപത്തേക്കാൾ ഏറെ വർധിച്ചിരിക്കുന്നെന്ന് വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here