Home Covid-19 മേയ് പകുതിയോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം അരക്കോടി വരെയായി ഉയരുമെന്ന് വിദഗ്ധർ

മേയ് പകുതിയോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം അരക്കോടി വരെയായി ഉയരുമെന്ന് വിദഗ്ധർ

0

ന്യൂഡെല്‍ഹി: മേയ് പകുതിയോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം അരക്കോടി വരെയായി ഉയരുമെന്ന് വിദഗ്ധർ. കൊറോണ രണ്ടാം തരംഗത്തില്‍ മേയ് പകുതിയോടെ ചികിത്സയിലുള്ളവരുടെ എണ്ണം 38 മുതല്‍ 48 ലക്ഷം വരെ ഉയരുമെന്ന് ഐ.ഐ.ടിയിലെ ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണം 4.4 ലക്ഷം ആകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മേയ് 14 മുതല്‍ 18വരെയുള്ള ദിവസങ്ങളില്‍ 38 ലക്ഷം മുതല്‍ 48 ലക്ഷം വരെ ആളുകള്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരിക്കും. മേയ് നാലു മുതല്‍ എട്ടു വരെ കാലയളവില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 4.4 ലക്ഷമാകുമെന്നും കാണ്‍പൂര്‍, ഹൈദരാബാദ് ഐ.ഐ.ടിയിലെ പഠനം പറയുന്നു.

ഐ.ഐ.ടി കാണ്‍പൂരിലെ പ്രൊഫ. മനീന്ദര്‍ അഗ്രവാള്‍ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. മേയ് അവസാനത്തോടെ കേസുകളുടെ എണ്ണം കുറയുമെന്ന് മനീന്ദര്‍ നേരത്തെ വിലയിരുത്തിയിരുന്നു.

28,82,204 പേരാണ് രാജ്യത്ത് നിലവില്‍ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊറോണ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here