എടത്വ: പ്രസിദ്ധമായ എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോനപള്ളിയിലെ ഇത്തവണത്തെ തിരുനാള്‍ വേണ്ടെന്ന് തീരുമാനം. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തിരുനാള്‍ വേണ്ടെന്ന് തീരുമാനിച്ചതെന്ന് വികാരി ഫാ. മാത്യു ചൂരവടി പറഞ്ഞു. നാളെ ( ഏപ്രിൽ 27) കൊടിയേറ്റ് നടക്കാനിരുന്നതാണ്.
മെയ് ആറ്, ഏഴ് തീയതികളില്‍ ചെറിയ, വലിയ പെരുനാളും, 14-ന് എട്ടാമിടവും നടക്കേണ്ടതാണ്. 212 വര്‍ഷത്തെ തിരുനാളിനിടയില്‍ ആദ്യമായാണ് ഇത്തവണ പെരുനാള്‍ ഉപേക്ഷിക്കുന്നത്.