Home Covid-19 എട്ട് മാസം ഗർഭിണിയായ മലയാളി നേഴ്‌സ് ഡെൽഹിയിൽ കൊറോണ ബാധിച്ച് മരിച്ചു

എട്ട് മാസം ഗർഭിണിയായ മലയാളി നേഴ്‌സ് ഡെൽഹിയിൽ കൊറോണ ബാധിച്ച് മരിച്ചു

0

ന്യൂഡെൽഹി: എട്ട് മാസം ഗർഭിണിയായ മലയാളി നേഴ്‌സ് ഡെൽഹിയിൽ കൊറോണ ബാധിച്ച് മരിച്ചു. ചെന്നിത്തല ചെറുകോൽ കുന്നേൽ പടിറ്റേതിൽ ബേബി-ലിലാമ്മ ദമ്പതികളടെ മകൾ ഷീബ സന്തോഷ് (37) ആണ് മരിച്ചത്. സംസ്ക്കാരം നടത്തി.

മൂന്ന് വർഷമായി ഡെൽഹി കാർലാ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്യുന്ന ഷീബയ്ക്ക് നാല് ദിവസങ്ങൾക്ക് മുമ്പാണ് കൊറോണ സ്ഥിരീകരിച്ചത്. ജോലി ചെയ്‌ത് കൊണ്ടിരുന്ന ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. ഭർത്താവ്:ഷാർജയിലെ വെൽഡിങ് കമ്പിനിയിലെ ജീവനക്കാരനായ കവിയൂർ സ്വദേശി സന്തോഷ് ചാക്കോ. മകൾ : കോറി ഷീബാ സന്തോഷ് (എട്ട് വയസ്). സഹോദരങ്ങൾ: ഷാലു, ഷാനു.

LEAVE A REPLY

Please enter your comment!
Please enter your name here