കൊൽക്കത്ത: കേന്ദ്രമന്ത്രിയും ബംഗാളിലെ ബിജെപി നേതാവുമായ ബാബുൽ സുപ്രിയോയ്ക്ക് വീണ്ടും കൊറോണ സ്ഥിരീകരിച്ചു. പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ടോളിഗഞ്ചിൽ നിന്നുമാണ് അദ്ദേഹം മത്സരിച്ചത്.
തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിലായിരുന്നു ജനവിധി തേടിയത്. ഇത് രണ്ടാം തവണയാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഭാര്യക്കും വൈറസ് ബാധയുണ്ട്. മന്ത്രി തന്നെയാണ് കൊറോണ സ്ഥിരീകരിച്ച കാര്യം ട്വിറ്ററിൽ അറിയിച്ചത്. ബംഗാളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14,281 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു.