Home State പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിരംകുളത്തെ കോൺസ്റ്റബിൾ ഷിബുവിൻ്റെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. ഷിബു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മെഡിക്കൽ അവധിയിൽ ആയിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏതാനും ദിവസം മുമ്പ് ഡ്യുട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ഷിബുവിനെ വീടിന് പുറത്ത് ആരും കണ്ടിരുന്നില്ല. ഇന്നലെ ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ സംശയം തോന്നി പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസെത്തി വീട് തുറന്നപ്പോഴാണ് കട്ടിലിൽ മരിച്ചനിലയിൽ ഷിബുവിനെ കണ്ടത്.

പത്തുവർഷമായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു ഷിബു. പതിനഞ്ചുകാരിയായ മകൾ അമ്മയ്ക്കൊപ്പം പോയതോടെ ഷിബു വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള ഷിബു തിരുവനനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളായിരിക്കാം മരണകാരണമെന്നാണ് പോലിസിന്റെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here