ബാഗ്ദാദ്: ഓക്‌സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് ബാഗ്ദാദിലെ കൊറോണ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 23 പേർ മരിച്ചു. ശനിയാഴ്ച രാത്രിയിലാണ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തീപ്പിടിത്തമുണ്ടായത്. ഓക്‌സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു.
ഇബ്‌നുൽ ഖത്തീബ് ആശുപത്രിയിൽ നടന്ന സ്‌ഫോടനത്തിൽ എത്രപേർക്ക് പരിക്കേറ്റെന്ന് കണ്ടെത്താൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്ന് റിപോർട്ടുകൾ. 30 കൊറോണ രോഗികളാണ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്നത്. രോഗികളുടെ ബെഡിനരികിൽ നിരവധി ബന്ധുക്കളുമുണ്ടായിരുന്നു.
ഒന്നിലധികം നിലകളിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പെട്ടിത്തെറിയുണ്ടായെന്ന് വ്യക്തമായത്. ഫയർഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കി. തീപ്പിടിത്തത്തിൽ 23 പേർ മരണപ്പെടുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മെഡിക്കൽ സുരക്ഷാ വൃത്തങ്ങൾ അറിയിച്ച