പ​തി​നെ​ട്ടു വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് കൊറോണ വാ​ക്സി​ൻ സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും മാ​ത്രം; വാ​ക്സി​ന് പ​ണം മു​ട​ക്കേ​ണ്ടി​വ​രും

ന്യൂ​ഡെൽ​ഹി: പ​തിനെ​ട്ടു വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് കൊറോണ വാ​ക്സി​ൻ സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും മാ​ത്ര​മെ​ന്ന് വ്യക്തമായി. സം​സ്ഥാ​ന​ങ്ങ​ൾ‌​ക്ക് വാ​ക്സി​ൻ ന​ൽ​കി​ല്ലെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രി​നു മാ​ത്ര​മാ​കും ന​ൽ​കു​ക​യെ​ന്നു​മാ​ണ് ക​മ്പ​നി​ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അതേസമയം സ്വ​കാ​ര്യ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ക​മ്പ​നി​ക​ളി​ൽ​നി​ന്ന് നേ​രി​ട്ട് വാ​ക്സി​ൻ വാ​ങ്ങാം.

സ്വ​കാ​ര്യ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളിൽ വാ​ക്സി​ന് പ​ണം നൽകേണ്ടി​വ​രും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​രു ഡോ​സ് കോ​വീ​ഷീ​ൽ‌​ഡ് വാ​ക്സി​ന് 600 രൂ​പ​യും കോ​വാ​ക്സി​ന് 1200 രൂ​പ​യു​മാ​ണ് വി​ല.

വാക്‌സിനേഷനുള്ള നടപടികൾ ഇങ്ങനെ

രാജ്യത്തെ 18നും 45നും ഇടയിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ സ്വകാര്യകേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും. വാക്‌സിൻ സ്വീകരിക്കാനായി കോവിൻ (https://www.cowin.gov.in/home) ആപ്പ് അല്ലെങ്കിൽ വെബ്‌സൈ​റ്റ് വഴി ജനങ്ങൾക്ക് രജിസ്​റ്റർ ചെയ്യാം.

ഏപ്രിൽ 28 ബുധനാഴ്ച മുതൽ യുവജനങ്ങൾക്ക് വാക്‌സിനായി രജിസ്ട്രർ ചെയ്യാം. മെയ് ഒന്ന് ശനിയാഴ്ച മുതൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾ അല്ലെങ്കിൽ ക്ലിനിക്കുകൾ വഴി വാക്‌സിൻ ലഭ്യമാക്കും. സ്വകാര്യ ആശുപത്രികൾ വഴിയാണ് വാക്‌സിൻ സ്വീകരിക്കുന്നതിനാൽ ആളുകൾ സ്വന്തം കൈയിൽനിന്നും പണം ചിലവഴിക്കേണ്ടി വരും.

സ്വകാര്യ മേഖലയിൽ സിറം ഇൻസി​റ്റി​റ്റിയൂട്ടിന്റെ കൊവിഷിൽഡ് വാക്‌സിൻ 600 രൂപയ്ക്കും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ 1200 രൂപയ്ക്കുമാണ് കൊടുക്കുക എന്നാണ് കമ്പനികൾ അറിയിച്ചത്. സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യമേഖലയിലും വാക്‌സിൻ കൊടുക്കുന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്.

കമ്പനികളിൽ നിന്നും നേരിട്ട് വാക്‌സിൻ വാങ്ങാൻ വിവിധ സംസ്ഥാനങ്ങൾ ചർച്ചകൾ തുടങ്ങിയെങ്കിലും വാക്‌സിൻ കൊടുക്കുന്ന കാര്യത്തിൽ കമ്പനികൾ കൃത്യമായ ഉറപ്പൊന്നും നൽകിയിട്ടില്ലെന്നാണ് സൂചന. യുവജനങ്ങളുടെ വാക്‌സിനേഷൻ സ്വകാരമേഖലയിൽ നടക്കുമ്പോൾ 45 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ സർക്കാർ ആശുപത്രികളിൽ തുടരുമെന്നാണ് സൂചന.