മുംബൈ: കന്യാകുമാരിയിൽനിന്നും മൽസ്യബന്ധനത്തിന് പോയ ബോട്ടിൻ്റെ തകർന്ന ഭാഗങ്ങൾ കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി. കന്യാകുമാരി ജില്ലയിലുള്ള തമിഴ്നാട്-കേരള അതിർത്തിയിലെ വള്ളവിള സ്വദേശികളെയാണ് കാണാതായത്. നാല് ദിവസം മുൻപാണ് ഇവരെ കാണാതായത്. ജോസഫ് ഫ്രാങ്ക്ളിന്റെ മെഴ്സിഡസ് ബോട്ടിലെ തൊഴിലാളികളാണിവർ.
ശനിയാഴ്ച ബോട്ടിന്റെ അവശിഷ്ടങ്ങൾ ഗോവൻ തീരത്തുനിന്നും 600 നോട്ടിക്കൽ മൈൽ അകലെ കണ്ടെത്തിയിട്ടുണ്ട്. തെരച്ചിലിന് പോയ മത്സ്യത്തൊഴിലാളികളാണ് ഇത് കണ്ടെത്തിയത്. കപ്പൽ ഇടിച്ച് ബോട്ട് തകർന്നതാണെന്ന് കരുതുന്നു. കാണാതായവർക്കായി മുംബൈ കോസ്റ്റ് ഗാർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്