Home State വീട്ടിൽ കുഴഞ്ഞുവീണ് ചികിൽസയിലുള്ള നടൻ മേള രഘുവിൻ്റെ നില ഗുരുതരം

വീട്ടിൽ കുഴഞ്ഞുവീണ് ചികിൽസയിലുള്ള നടൻ മേള രഘുവിൻ്റെ നില ഗുരുതരം

0

കൊച്ചി: വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ചികിൽസയിൽ കഴിയുന്ന നടൻ മേള രഘു നില ഗുരുതരം. കഴിഞ്ഞയാഴ്ച രഘു വീട്ടിൽ കുഴഞ്ഞുവീണത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ കഴിയുകയാണ്. ആദ്യം ചേർത്തലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രഘുവിനെ പിന്നീട് കൊച്ചിയിലേയ്ക്ക് മാറ്റുകയായിരുന്നു.

സർക്കസ് കൂടാരത്തിലെ കഥ പറഞ്ഞ കെ.ജി.ജോർജിന്റെ മേളയിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് രഘു. മമ്മൂട്ടിക്കൊപ്പം നായകതുല്ല്യമായ വേഷമാണ് അതിൽ രഘു ചെയ്തത്. മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളിൽ വേഷമിട്ട രഘു ഏറ്റവും അവസാനമായി അഭിനയിച്ചത് മോഹൻലാൽ ചിത്രം ദൃശ്യം 2വിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here