ചമോലിയില്‍ വീണ്ടും മഞ്ഞ് മല ഇടിഞ്ഞു; തൊഴിലാളികള്‍ സംഭവ സ്ഥലത്ത് കുടുങ്ങിയതായി സംശയം

ഡാർജിലിംഗ്: ഉത്തരാഖണ്ഡിലെ ചമോലിയില്‍ വീണ്ടും മഞ്ഞ് മല ഇടിഞ്ഞു. ഗര്‍വാള്‍ ജില്ലയിലെ സുംന പ്രദേശത്ത് ആണ് മഞ്ഞു മല ഇടിഞ്ഞത്. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമാണ് സംഭവം. അതിര്‍ത്തിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ തൊഴിലാളികള്‍ സംഭവ സ്ഥലത്ത് കുടുങ്ങി പോയതായി സംശയമുണ്ട്.

ചമോലി ഗര്‍വാള്‍ ജില്ലയിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്ക് പോകുന്ന റോഡിനു സമീപം മഞ്ഞ് മല ഇടിഞ്ഞു വിഴുകയയിരുന്നു. ഇതുവരെയും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ തൊഴിലാളികള്‍ സംഭവ സ്ഥലത്ത് കുടുങ്ങിയെന്ന പോയതായി സംശയത്തിൽ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തൊഴിലാളികളുമായി സമ്പര്‍ക്കം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്.

പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ഋഷി ഗംഗാ നദിയിലെ ജലനിരപ്പ് രണ്ടടി ഉയര്‍ന്നതായി ദേശീയ ദുരന്ത നിവാരണ സേന വൃത്തങ്ങള്‍ പറഞ്ഞു. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.