പത്തനംതിട്ട: മാർത്തോമ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് കൊറോണ സ്ഥിരീകരിച്ചു. 103 വയസായ മാർ ക്രിസോസ്റ്റം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഒരു വർഷത്തിലേറെയായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ (വെള്ളിയാഴ്ച) യാണ് കൊറോണ സ്ഥിരീകരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ട അദ്ദേഹത്തെ ഇന്നല രാത്രി തന്നെ തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.