Home Covid-19 കൊറോണ വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ യോഗം ഇന്ന്

കൊറോണ വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ യോഗം ഇന്ന്

0

ന്യൂഡെൽഹി: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്ര, യു.പി, ഡെൽഹി, കർണാടക, കേരളം, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, ബീഹാർ, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി കൊറോണ കേസുകൾ രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗമാണ് വിളിച്ചത്.

രാവിലെ 10ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം. അതിന് മുൻപ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് മുൻനിര മെഡിക്കൽ ഓക്സിജൻ നിർമ്മാതാക്കളുടെ യോഗവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here