Home Covid-19 വാക്‌സിനെടുത്തവരിൽ വീണ്ടും കൊറോണ ബാധിക്കുന്നത് വളരെ കുറച്ചു മാത്രം : ഐ സി എം ആർ

വാക്‌സിനെടുത്തവരിൽ വീണ്ടും കൊറോണ ബാധിക്കുന്നത് വളരെ കുറച്ചു മാത്രം : ഐ സി എം ആർ

0

ന്യൂഡെൽഹി: വാക്‌സിനെടുത്തവർക്ക് വീണ്ടും കൊറോണ ബാധിക്കുന്ന കണക്ക് എണ്ണത്തിൽ വളരെ കുറവാണെന്ന് ഐസിഎംആർ. കോവിഷീൽഡിന്റെയോ കോവാക്‌സിന്റെയോ രണ്ടുഡോസും സ്വീകരിച്ചവരിൽ ആകെ 5709 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വാക്‌സിനെടുത്തവരുടെ ആകെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് നിസ്സാരമാണെന്ന് ഐസിഎംആർ. ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വാർത്താസമ്മേളനത്തിൽ പറഞ്ഞു;

കോവാക്‌സിന്റെ രണ്ടുഡോസുകളും സ്വീകരിച്ച 17,37,178 പേരിൽ 0.04 ശതമാനത്തിനും കോവിഷീൽഡ് സ്വീകരിച്ച 1,57,32,754 പേരിൽ 0.03 ശതമാനത്തിനും മാത്രമാണ് പിന്നീട് കൊറോണ ബാധിച്ചത്. വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ച 21,000-ത്തിലധികം ആളുകൾക്ക് പിന്നീട് രോഗം സ്ഥിരീകരിച്ചു.

വാക്‌സിൻ സ്വീകരിച്ചാൽ കൊറോണയുടെ അപകടം കുറയുകയും മരണത്തിൽനിന്ന് രക്ഷപ്പെടുകയും ചെയ്യുമെന്ന് ഡോ. ഭാർഗവ വിശദീകരിച്ചു. കുത്തിവെപ്പിനുശേഷം രോഗം വരുന്നതിനെ ‘ബ്രെയ്ക്ക് ത്രൂ ഇൻഫെക്ഷൻ’ എന്നാണ് പറയുക.

പതിനായിരത്തിൽ രണ്ടുമുതൽ നാലുവരെ ആളുകൾക്കാണ് ഇങ്ങനെ സംഭവിക്കുന്നത്. വാക്‌സിന്റെ രണ്ടുഡോസുകൾ സ്വീകരിച്ചാലും അപകടം ഒഴിഞ്ഞതായി കണക്കാക്കരുതെന്നും കൊറോണ മാർഗനിർദേശം കർശനമായി പാലിക്കണമെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here