മിനിയാപൊളിസ്: ഏറെ കോളിളക്കം സൃഷ്ടിച്ച കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ഷോവിന്‍ കുറ്റക്കാരണെന്ന് കോടതി. ഷോവിനെതിരെ ചുമത്തപ്പെട്ട് മൂന്ന് കുറ്റങ്ങളും നിലനിലനില്‍ക്കുന്നതാണെന്ന് തെളിഞ്ഞു.
നാല്‍പ്പത് വര്‍ഷം വരെ തടവ് അനുഭവിക്കാവുന്ന കുററമാണ് ഷോവിന്‍ ചെയ്തിട്ടുള്ളത്. ശിക്ഷാവിധി പിന്നീട് പ്രസ്താവിക്കും. കോടതി നടപടികള്‍ വൈ്റ്റ് ഹൗസിലിരുന്ന് വീക്ഷിച്ച പ്രസിഡന്റ് ജോ ബൈഡന്‍ ഫ്‌ളോയിഡിന്റെ കുടുംബത്തെ ഫോണിലൂടെ ബന്ധപ്പെട്ടു.
കഴിഞ്ഞ വര്‍ഷം മേയ് 25നാണ് ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്.വ്യാജ കറന്‍സി കൈവശം സൂക്ഷിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത് കൈവിലങ്ങുകള്‍ അണിയിച്ച ഫ്‌ളോയിഡിന്റെ കഴുത്തില്‍ ഷോവിന്‍ കാല്‍ മുട്ടുകള്‍ കുത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തിനക്ക് ശ്വാസം മുട്ടുന്നതായി ഫ്‌ളോയിഡ് പലതവണ അറിയിച്ചുവെങ്കിലും വിട്ടയക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ഫ്‌ളോയിഡിന് മരണം സംഭവിച്ചത്.
ലോകമെമ്പാടും പ്രതിഷേധത്തിന് ഇടയാക്കിയ സംഭവമായിരുന്നു ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകം. കറുത്ത വര്‍ഗക്കാരോടുള്ള വംശീയാധിഷേപും ക്രൂരതയും ആയി കണക്കാപ്പെടുന്ന സംഭവത്തില്‍ കോടതിയുടെ നിലപാട് അമേരിക്കയിലെ പോലീസ് നിരുത്തരവാദിത്തത്തിനെതിരെയുള്ള നടപടിയായി കണക്കാക്കപ്പെടുന്നു.