വാക്സിന്‍ സ്വീകരിക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം

കോട്ടയം: കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നതിന് cowin.gov.in എന്ന പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു.

വാക്സിൻ ദൗർലഭ്യം മൂലം വിതരണ കേന്ദ്രങ്ങളുടെ എണ്ണം കുറയ്ക്കേണ്ടിവന്നിട്ടുണ്ട്. രണ്ടാം ഡോസ് സ്വീകരിക്കേണ്ടവരും ഈ കേന്ദ്രങ്ങളിൽ എത്തുന്നതുമൂലമുണ്ടായ തിരക്ക് കൂടി പരിഗണിച്ചാണ് ഈ ക്രമീകരണം.

രണ്ടാം ഡോസ് സ്വീകരിക്കാൻ എത്തുന്നവരും രജിസ്റ്റർ ചെയ്യണം. വാക്സിൻ കൂടുതൽ ലഭ്യമാകുന്ന മുറയ്ക്ക് പരമാവധി കേന്ദ്രങ്ങളിൽ വിതരണം ആരംഭിക്കുമെന്ന് കളക്ടർ അറിയിച്ചു