Home State കൊച്ചി തുറമുഖം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഏഴു കോടിയുടെ സ്വർണം പിടിച്ചു

കൊച്ചി തുറമുഖം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഏഴു കോടിയുടെ സ്വർണം പിടിച്ചു

0

കൊച്ചി: കൊച്ചി തുറമുഖത്ത് അനധികൃത കേന്ദ്രത്തിലൂടെ (അൺ അക്കംപനീഡ് ബാഗേജ് -യുബി) കടത്താൻ ശ്രമിച്ച ഏഴു കോടിയിലധികം രൂപ വില വരുന്ന സ്വർണം പിടികൂടി. ഡിആർഐയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 14.7 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ഡിആർഐയുടെ പരിശോധന.

ഉപയോഗിച്ച നിലയിലുള്ള ബാഗേജുകൾക്കൊപ്പം കൊണ്ടുവന്ന ഫ്രിഡ്ജിന്റെ കംപ്രസറിൽ സൂക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. 126 ബാറുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ബാഗേജ് സ്വീകരിക്കാനെത്തിയ മലപ്പുറം സ്വദേശി കസ്റ്റഡിയിലുണ്ട്. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ സ്വർണക്കടത്തിന്റെ വിശദവിവരങ്ങൾ അറിയാനാകൂ എന്നാണ് ഡിആർഐയിൽ നിന്നുള്ള വിവരം

LEAVE A REPLY

Please enter your comment!
Please enter your name here