Home Local News ജ്യേഷ്ഠന്‍ കുത്തേറ്റു മരിച്ചു; അനുജൻ അറസ്റ്റിൽ

ജ്യേഷ്ഠന്‍ കുത്തേറ്റു മരിച്ചു; അനുജൻ അറസ്റ്റിൽ

0

കൊച്ചി: ജ്യേഷ്ഠന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ അനുജനെ പോലീസ് അറസ്റ്റ് ചെയ്തു. എരൂര്‍ ഇരുമ്പുപാലത്തിന് സമീപം കുളങ്ങരത്തറ സുധീഷിന്റെ മകന്‍ സുമേഷ് (26) ആണ് മരിച്ചത്. അനുജന്‍ സുനീഷാണ് സുമേഷിനെ കുത്തിയതെന്നു പോലീസ് പറഞ്ഞു. പ്രതി പോലീസ് കസ്റ്റഡിയിലാണ്.

ഇന്നലെ വൈകീട്ട് മൂന്നിനാണ് സംഭവം. മരിച്ച സുമേഷ് ഓട്ടോ ഡ്രൈവറാണ്. പെയിന്റിംഗ് പണിക്കാരനായ സുനീഷും മരിച്ച സുമേഷും മാതാപിതാക്കള്‍ക്കൊപ്പം ഒരേ വീട്ടിലാണ് താമസം. ഇന്നലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് സുനീഷ് കത്തിയെടുത്ത് സുമേഷിനെ കുത്തുകയായിരുന്നു.

പോലീസെത്തി ഉടനെ എറണാകുളം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കൊറോണ ടെസ്റ്റിനു ശേഷം ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും.
അമ്മ-മിനി.

LEAVE A REPLY

Please enter your comment!
Please enter your name here