റാഞ്ചി: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജാർഖണ്ഡിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഏപ്രിൽ 22 മുതൽ ഏപ്രിൽ 29 വരെയാണ് ലോക്ഡൗൺ. അവശ്യ സേവനങ്ങൾക്ക് മുടക്കമുണ്ടാകില്ല.കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകളും ഇളവുകൾ നൽകിയ ചില സ്ഥാപനങ്ങളും ഒഴികെയുള്ള മുഴുവൻ ഓഫീസുകളും അടച്ചിടും.
ഖനനം, കാർഷിക, നിർമാണ പ്രവർത്തനങ്ങൾക്ക് ലോക്ഡൗൺ വേളയിൽ തടസമില്ല. ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുണ്ട്. എന്നാൽ ഭക്തരെ കൂട്ടംചേരാൻ അനുവദിക്കില്ല.
ജാർഖണ്ഡിൽ പുതുതായി 3992 പേർക്കാണ് കൊറോണ ബാധിച്ചത്. 50 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1456 ആയി. നിലവിൽ 28,010 രോഗികളാണ് ജാർഖണ്ഡിൽ ചികിത്സയിലുള്ളത്.