ന്യൂയോർക്ക്: അന്യഗ്രഹത്തിൽ ഇതാദ്യമായി പറക്കുന്ന പര്യവേഷണ വാഹനം വിജയകരമായി പരീക്ഷിച്ചു. നാസയുടെ ചൊവ്വാദൗത്യമായ പെർസീവറൻസിന്റെ ഭാഗമായുള്ള ഇന്ജെന്യൂറ്റി ഹെലികോപ്റ്ററിൻ്റെ പരീക്ഷണപ്പറക്കലാണ് ചൊവ്വായുടെ അന്തരീക്ഷത്തിൽ വിജയകരമായത്. ട്വിറ്ററിലൂടെയാണ് നാസ വിവരം അറിയിച്ചത്.
‘അതു സംഭവിച്ചു. ഇന്ന് നമ്മുടെ #MarsHelicopter മറ്റൊരു ഗ്രഹത്തിലും നിയന്ത്രിതമായ പറക്കൽ സാധ്യമാണെന്നതു തെളിയിച്ചു.’’ ചരിത്രനേട്ടം നാസ ട്വിറ്ററിൽ കുറിച്ചു. ഇൻജെന്യൂറ്റിയുടെ ആദ്യ പറക്കലിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ ലഭിച്ചുതുടങ്ങിയതായും നാസ ട്വീറ്റ് ചെയ്തു.
ഫെബ്രുവരി 18നാണ് പെർസീവറൻസ് റോവർ ചൊവ്വയിൽ ലാൻഡ് ചെയ്തത്. ഏപ്രിൽ മൂന്നിന് ചൊവ്വയുടെ അന്തരീക്ഷത്തിൽ പറന്ന് ചിത്രങ്ങൾ എടുക്കുന്ന “1.8 കിലോഗ്രാം മാത്രം ഭാരമുള്ള’ ഇന്ജെന്യൂറ്റി ഹെലികോപ്റ്റർ റോവറിൽ നിന്നു വിച്ഛേദിക്കപ്പെട്ടു. ഏപ്രിൽ അഞ്ചിനാണ് റോവറിൽ നിന്ന് ഇന്ജെന്യൂറ്റി ഹെലികോപ്റ്റർ പുറത്തിറങ്ങിയത്.