ബംഗലൂരു: കൊറോണ വൈറസിന്റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ ബാംഗ്ലൂർ നോർത്ത് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ആശങ്കയിൽ. ബാംഗ്ലൂർ നോർത്ത് യൂണിവേഴ്സിറ്റി സെമസ്റ്റർ പരീക്ഷ മാറ്റിവയ്ക്കുന്ന കാര്യത്തിൽ ഇതുവരെ അധികൃതര്‍ തീരുമാനമെടുത്തിട്ടില്ല.
കർണാടകയിൽ കൊറോണ വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. നിരവധി മലയാളി വിദ്യാർത്ഥികളാണ് ഈ യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളജുകളിൽ പഠിക്കുന്നത്. മഡഹള്ളിയിലെ കോളജിൽ നിരവധി വിദ്യാർത്ഥികൾക്കും രോഗം സ്ഥിരികരിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥികൾ കോളേജ് അധിക്യതരോട് സൂചിപ്പിച്ചപ്പോൾ രോഗവിവരം ആരോടും പറയേണ്ട വന്ന പരീക്ഷയെഴുതൂ എന്ന മറുപടിയാണ് അധികൃതര്‍ നൽകിയതെന്നാണ് വിദ്യർത്ഥികൾ വ്യക്തമാക്കുന്നത്.