Home State കൊറോണ വ്യാപനം; പിഎസ് സി പരീക്ഷകളും അഭിമുഖങ്ങളും മാ‌റ്റിവച്ചു

കൊറോണ വ്യാപനം; പിഎസ് സി പരീക്ഷകളും അഭിമുഖങ്ങളും മാ‌റ്റിവച്ചു

0

തിരുവനന്തപുരം: നാളെ മുതല്‍ ഈ മാസം 30 വരെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും അഭിമുഖങ്ങളും മാ‌റ്റിവച്ചതായി പിഎസ് സി. ഈ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കുമെന്നും പി.എസ്.സി അറിയിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് തീരുമാനം.

മുമ്പ് വിവിധ സര്‍വകലാശാലാ പരീക്ഷകളും ഗവര്‍ണറുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാ‌റ്റിവച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാ‌റ്റമില്ല. എന്നാല്‍ സംസ്ഥാനത്തെ 10, പ്ളസ് ‌ടു പരീക്ഷകള്‍ ഇപ്പോഴും നടക്കുകയാണ്. സിബിഎസ്‌ഇ പത്താംക്ളാസ് പരീക്ഷകള്‍ കഴിഞ്ഞ ദിവസം വേണ്ടെന്നുവച്ചിരുന്നു. പ്ളസ് ‌ടു പരീക്ഷകള്‍ നീട്ടിവയ്‌ക്കുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here