Home Politics മന്ത്രി ജി സുധാകരനെതിരായ പരാതി; അനുനയ നീക്കത്തിന്റെ ഭാഗമായി സിപിഎം ജില്ലാ ഓഫീസിൽ ലോക്കൽ കമ്മിറ്റി വിളിച്ചു

മന്ത്രി ജി സുധാകരനെതിരായ പരാതി; അനുനയ നീക്കത്തിന്റെ ഭാഗമായി സിപിഎം ജില്ലാ ഓഫീസിൽ ലോക്കൽ കമ്മിറ്റി വിളിച്ചു

0

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതിയിൽ അനുനയ നീക്കത്തിനായി സിപിഎം സംസ്ഥാന കമ്മിറ്റി നിർദ്ദേശത്തെ തുടർന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം വിളിച്ചു. വിഷയം എത്രയും വേഗം പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമായാണ് യോഗം വിളിച്ചത്.

ജില്ലാ കമ്മിറ്റി ഓഫീസിൽ ലോക്കൽ കമ്മിറ്റി യോഗം വിളിക്കുന്നത് പതിവില്ല. പരാതിക്കാരിയുടെ ഭർത്താവും മന്ത്രി ജി സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവുമായ പ്രാദേശിക നേതാവും യോഗത്തിൽ പങ്കെടുക്കും. ജില്ലാ കമ്മിറ്റി ഓഫീസിൽ ഉച്ചയ്ക്കുശേഷമാണ് യോഗം.

വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശം. അതേസമയം ജി സുധാകരനെതിരായ പരാതിയിൽ അമ്പലപ്പുഴ പോലീസ് നിയമോപദേശം തേടി.

LEAVE A REPLY

Please enter your comment!
Please enter your name here