അവിടെ കുംഭ മേള, ഇവിടെ തൃശ്ശൂര്‍ പൂരം; ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളുമാണ് യഥാര്‍ത്ഥ വൈറസുകളെന്ന് ഡോ. ബിജു

കോട്ടയം: രാജ്യത്ത് ഉടനീളം അതീരൂക്ഷമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലും ഉത്സവങ്ങളും ആള്‍കൂട്ട പരിപാടികളും സംഘടിപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാടുമായി സംവിധായകന്‍ ഡോ.ബിജു. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

തിരെഞ്ഞടുപ്പിന് പിന്നാലെ ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കുന്ന കുംഭ മേളയുയ്ക്കും തൃശൂര്‍ പൂരത്തിനുമെല്ലാം അനുവാദം നല്‍കുന്ന ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവപ്രേമികളുമാണ് യഥാര്‍ത്ഥ വൈറസുകളെന്ന ഡോ. ബിജു പറഞ്ഞു വയ്ക്കുന്നു. അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങിനെ…..

‘ഇലക്ഷന്‍ മാമാങ്കം കഴിഞ്ഞു…
ഇനി….
അവിടെ കുംഭ മേള…
ഇവിടെ തൃശൂര്‍ പൂരം….
എന്തു മനോഹരമായ നാട്….
ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്….
ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍…
കൊറോണ വൈറസ് ഇവര്‍ക്ക് മുന്‍പില്‍ തലകുനിക്കണം …”