Home Covid-19 ഉമ്മൻചാണ്ടി കൊറോണ മുക്തനായി; ആശുപത്രി വിട്ടു

ഉമ്മൻചാണ്ടി കൊറോണ മുക്തനായി; ആശുപത്രി വിട്ടു

0

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊറോണ മുക്തനായി. കൊറോണ നഗറ്റീവായ അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയെന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയെന്നും മകൻ ചാണ്ടി ഉമ്മൻ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് ചാണ്ടി ഉമ്മൻ ഇക്കാര്യംമകൻ ചാണ്ടി ഉമ്മൻ. അറിയിച്ചത്.

‘അപ്പ കൊറോണ നെഗറ്റീവായി വീട്ടിൽ തിരികെയെത്തി. നിങ്ങളുടെ ഏവരുടെയും പ്രാർത്ഥനകൾക്ക് നന്ദി’- എന്നാണ് ചാണ്ടി ഉമ്മൻ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഉമ്മൻചാണ്ടിക്ക് കൊറോണ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here