Home State വാക്സിൻ ക്ഷാമം; എറണാകുളത്ത് മാസ് വാക്സീനേഷൻ ക്യാംപുകൾ മൂന്ന് ദിവസത്തേക്ക് നിർത്തി വയ്ക്കുമെന്ന് കളക്ടർ

വാക്സിൻ ക്ഷാമം; എറണാകുളത്ത് മാസ് വാക്സീനേഷൻ ക്യാംപുകൾ മൂന്ന് ദിവസത്തേക്ക് നിർത്തി വയ്ക്കുമെന്ന് കളക്ടർ

0

കൊച്ചി: വാക്സിൻ ക്ഷാമത്തെ തുടർന്ന് എറണാകുളം ജില്ലയിൽ മാസ് വാക്സീനേഷൻ ക്യാംപുകൾ നിർത്തി വയ്ക്കും. വരുന്ന മൂന്ന് ദിവസമെങ്കിലും നിർത്തിവെയ്ക്കാൻ ആണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. നാളെ മുതൽ സ൪ക്കാ൪ ആശുപത്രികളിലും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മാത്രമാകും വാക്സീൻ വിതരണം.

ഇന്ന് ലഭ്യമാകുന്ന ഇരുപതിനായിരം ഡോസ് വാക്സീൻ ഇതിനായി ലഭ്യമാക്കും. അതേസമയം കൂട്ട പരിശോധനയിൽ എറണാകുളത്ത് പ്രതിദിന രോഗികളുടെ എണ്ണ൦ ഇന്നും നാളെയും രണ്ടായിരം കടക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here