കോഴിക്കോട്: മംഗളൂരുവിനു സമീപം പുറംകടലില്‍ കപ്പിലിലിടിച്ച് തകർന്ന ബോട്ടിലെ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ഇനി ആറുപെരെ കൂടി കണ്ടെത്താനുണ്ട്. നേവി നടത്തിയ തെരച്ചിലിലാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നും തെരച്ചിൽ നടത്തും.
അപകടത്തെത്തുടര്‍ന്നു കാണാതായവരില്‍ രണ്ടുപേരെ കോസ്റ്റ് ഗാര്‍ഡും മറ്റു രക്ഷാസേനയും രക്ഷപ്പെടുത്തിയിരുന്നു. ബംഗാള്‍ സ്വദേശി സുനില്‍ ദാസ്(34), തമി ഴ്നാട് സ്വദേശി വേല് മുരുകന് (37) എന്നിവരെയാണു രക്ഷപ്പെടുത്തിയത്.
ഞായറാഴ്ച കോഴിക്കോട് ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനായി പോയ റബ്ബ എന്ന ബോട്ടാണ് മംഗളൂരു തീരത്തുനിന്ന് 43 നോട്ടിക്കല്‍ മൈല്‍ അകലെ അപ കടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.05-നായിരുന്നു സംഭവം. സിംഗപ്പൂരില്‍നിന്നുള്ള എംവിഎപിഎല് ലീ ഹാവ് റേ എന്ന ചരക്കു കപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്നാണ് പ്രാഥമിക വിവരം.
ബേപ്പൂര്‍ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ബോട്ടില്‍ 14 തൊഴിലാളികളാണുണ്ടായിരുന്നത്. ഇതില്‍ ഏഴു പേര് തമിഴ്നാട് കുളച്ചല്‍ സ്വദേശികളും മറ്റുള്ളവര്‍ പശ്ചിമബംഗാള്‍ സ്വദേശികളുമാണ്. തെരച്ചിലിനായി കോസ്റ്റ് ഗാര്‍ഡിന്റെ മൂന്നു കപ്പലുകളും ഹെലികോപ്റ്ററും രംഗത്തുണ്ട്.