കൊച്ചി: സംസ്ഥാനത്ത് കൊറോണയുടെ ജനിതകമാറ്റം സംഭവിച്ച രണ്ടു വകഭേദങ്ങളാണ് ഉള്ളതെന്ന് കൊറോണ രോഗ പ്രതിരോധ വിദഗ്ധനും ഐഎംഎ എറണാകുളം മുന്‍ പ്രസിഡന്റുമായ ഡോ.രാജീവ് ജയദേവന്‍.ബി 1.617. എന്നിവയാണിത്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് ഇത് കൂടുതലായുള്ളത്.
ബി 117 രാജ്യത്ത് എല്ലായിടത്തും ഉള്ളതാണ്. കേരളത്തില്‍ കഴിഞ്ഞ ഡിസംബറില്‍ തന്നെ ബി 117 നെ കണ്ടുവന്നിരുന്നു. വാക്‌സിനെടുത്തവര്‍ക്ക് രോഗം വരുന്നുണ്ടെങ്കിലും ശക്തി കുറഞ്ഞിരിക്കുമെന്ന് അമൃത മെഡിക്കല്‍ സയന്‍സസിലെ കൊറോണ രോഗ വിദഗ്ധനും ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജിസ്റ്റുമായ ഡോ. ടിങ്കു ജോസഫ് പറഞ്ഞു.
വൈറസിന്റെ ഇപ്പോഴുള്ള വകദേദങ്ങളെയും ചെറുക്കാന്‍ വാക്‌സീന്‍ പര്യാപ്തമാണ്. എന്നാല്‍, ഭാവിയില്‍ കൂടുതല്‍ വകഭേദങ്ങള്‍ ഉണ്ടായാല്‍ പുതിയ വാക്‌സീന്‍ വേണ്ടിവരുമെന്നാണ് നിഗമനം. ചിലപ്പോള്‍ വര്‍ഷത്തില്‍ ഒരു തവണ കൊറോണ വാക്‌സീന്‍ എടുക്കേണ്ട സാഹചര്യവും ഉണ്ടാകാം. വാക്‌സിനേഷന്‍ എല്ലാ പ്രായക്കാര്‍ക്കും നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഡോ. ടിങ്കു പറഞ്ഞു.
വകഭേദങ്ങള്‍ കൂടുതലായി രോഗം പരത്താനുള്ള ശേഷിയുള്ളവയാണ്. അടച്ചിട്ട മുറികളിലാണ് വ്യാപനം കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍, തുറന്ന പ്രദേശങ്ങളില്‍ വ്യാപനം പതിയെയാണ്. വായുവിലൂടെയും പകരുന്നതാണ് കൊറോണ അതിന്റെ വകഭേദങ്ങളും. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
45 നു മുകളിലുള്ളവരില്‍ മൂന്നില്‍ ഒരു ഭാഗത്തിന് വാക്‌സിനേഷന്‍ നടത്താന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് ഡോ. ജയദേവന്‍ പറഞ്ഞു.
കൊറോണ രോഗികള്‍ക്കുള്ള ബെഡ് കൂട്ടാന്‍ കഴിയുമെങ്കിലും ഐ.സി.യുവിലെ ബെഡുകള്‍ കൂട്ടാന്‍ കഴിയുകയില്ല. കാരണം ഐ.സി.യു. രോഗിയെ ചികിത്സിക്കാന്‍ പരിശീലനം നേടിയ ഡോക്ടര്‍മാരുടെ എണ്ണക്കുറവുണ്ട്. പെട്ടെന്നൊരു ദിവസം ഐ.സി.യു ബെഡ് കൂട്ടി ഡോക്ടറെ നിയോഗിക്കാനും കഴിയില്ല. ഐ.സി.യു. ബെഡ് കിട്ടാതെ ആളുകള്‍ മരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇപ്പോഴേ ജാഗ്രതയെടുത്താലേ പറ്റൂവെന്നും ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു.