Home Local News പശ്ചിമബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ ബിജെപി ബൂത്ത് ഏജന്റ് മരിച്ചു

പശ്ചിമബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ ബിജെപി ബൂത്ത് ഏജന്റ് മരിച്ചു

0

കൊൽക്കത്ത: ശാരീരികാസ്വസ്ഥതകളെ തുടർന്ന് പശ്ചിമബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ ബിജെപി ബൂത്ത് ഏജന്റ് മരിച്ചു. നോർത്ത് 24 പർഗാനാസിൽ അഭിജിത്ത് സാമന്ത എന്നയാളാണ് മരിച്ചത്. സംഭവത്തിൽ ചില ആരോപണങ്ങളുയർന്നതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിരിക്കുകയാണിപ്പോൾ.

കമർഹട്ടി നിയോജകമണ്ഡലത്തിലെ നൂറ്റിയേഴാം ബൂത്തിലെ ബിജെപി ഏജന്റായിരുന്നു അഭിജിത്ത് സാമന്ത. വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂറായപ്പോൾ തന്നെ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞതായാണ് ദൃക്‌സാക്ഷികളറിയിക്കുന്നത്.

എന്നാൽ പോളിംഗ് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോ, സുരക്ഷാ ഉദ്യോഗസ്ഥരോ ആരും തന്നെ തുടക്കത്തിൽ അദ്ദേഹത്തെ ഗൗനിച്ചില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. പിന്നീട് അഭിജിത് ഛർദ്ദിക്കുക കൂടി ചെയ്തതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കാനായി ചിലർ മുൻകയ്യെടുത്തത്. എന്നാൽ ആശുപത്രിയിലെത്തും മുമ്പ് തന്നെ മരണം സംഭവിച്ചതായാണ് ഡോക്ടർമാർ നൽകുന്ന വിവരം.

‘പോളിംഗ് ബൂത്ത ഏജന്റായിരുന്ന ആളാണ്. അയാൾ സുഖമില്ലെന്ന് പറഞ്ഞപ്പോൾ ആരും ശ്രദ്ധിച്ചില്ലെന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ബൂത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.’ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here