കൊച്ചി : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദമ്പതിമാരില്‍ നിന്ന് 900 ഗ്രാം തൂക്കമുള്ള 40 ലക്ഷം രൂപ വിലമതിക്കുന്ന തങ്ക അഭരണങ്ങൾ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ പിടികൂടി. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയ തൃശൂര്‍ സ്വദേശികളായ ദമ്പതിമാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.
മാലകളാക്കിയ സ്വര്‍ണ്ണം വസ്ത്രത്തിന്റെ അടിയില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. പരിശോധനകള്‍ പൂര്‍ത്തികരിച്ച് പുറത്ത് കടക്കുവാന്‍ ശ്രമിച്ച ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം വിശദമായ പരിശോധന നടത്തി.
വസ്ത്രത്തിന്റെ അടിയില്‍ അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വിമാന ജോലിക്കാരിയില്‍ നിന്ന് രണ്ടര കിലോ തൂക്കം വരുന്ന സ്വര്‍ണ്ണ മിശ്രിതം പിടികൂടിയിരുന്നു.