മുംബൈ: മഹാരാഷ്ട്രയിലും ഡെല്‍ഹിയിലും കൊറോണ രോഗികൾ പെരുകുമ്പോൾ ആശങ്കയും വർധിക്കുന്നു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 63,729പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 398 പേര്‍ മരിച്ചു. കൊറോണ വൈറസ് കേസുകളില്‍ എക്കാലത്തെയും വലിയ വര്‍ധനവാണ് മഹാരാഷ്ട്രയിലും ഡെല്‍ഹിയിലും ഉണ്ടായതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ലക്ഷത്തിലധികം കൊറോണ കേസുകള്‍ രേഖപ്പെടുത്തി.
മഹാരാഷ്ട്രയില്‍ ഇതുവരെ 37,03,584 പേരാണ് രോഗബാധിതര്‍. ഇന്ന് 45,335 പേരാണ് രോഗമുക്തരായത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 30,04,391 ആയി. മരിച്ചവരുടെ എണ്ണം 59,551 ആയി. സജീവകേസുകള്‍ 6,38,034 ആണ്. നാഗ്പൂര്‍, മുംബൈ, താനെ, പൂനെ എന്നിവിടങ്ങളില്‍ കൊറോണ വ്യാപനം വര്‍ദ്ധിച്ചിരിക്കുകയാണ്.
ഡെല്‍ഹിയില്‍ 24 മണിക്കൂറിനിടെ 19,486 കേസുകളും, 141 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 12,649 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു. 61,005 സജീവകേസുകളാണുള്ളത്. 7,30,825 പേര്‍ രോഗമുക്തരായി. 11,793 പേര്‍ മരിച്ചതായി ഡെല്‍ഹി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡെല്‍ഹിയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതിദിനവര്‍ധനയാണ് കൊറോണ കേസുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.