Home State സീറോ മലബാർ സഭ അല്‌മായ ഫോറം സെക്രട്ടറി അഡ്വ.ജോസ് വിതയത്തിൽ അന്തരിച്ചു

സീറോ മലബാർ സഭ അല്‌മായ ഫോറം സെക്രട്ടറി അഡ്വ.ജോസ് വിതയത്തിൽ അന്തരിച്ചു

0

കൊച്ചി: സീറോ മലബാർ സഭയുടെ ഫാമിലി, ലേറ്റി ലൈഫ് കമ്മീഷനിലെ അല്‌മായ ഫോറം സെക്രട്ടറിയായിരുന്ന അഡ്വ.ജോസ് വിതയത്തിൽ (69) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടക്കും. നാളെ രാവിലെ 10.30ന് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകും. പത്തു മിനിട്ടു വീട്ടിൽ വച്ച ശേഷമായിരിക്കും സംസ്ക്കാര ശുശ്രൂഷകൾ.

കൊറോണ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. ആലങ്ങാട് വിതയത്തിൽ കുടുംബാംഗമായ ഇദ്ദേഹം പറവൂർ ബാറിലെ അഭിഭാഷകനായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സീനിയർ അസിസ്റ്റൻ്റായിരുന്നു.

സംസ്ഥാന സർക്കാരിൻ്റെ കടാശ്വാസ കമ്മീഷൻ അംഗം, കേരള ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ മുൻ മെമ്പർ, കെസിബിസി അല്‌മായ കമ്മീഷൻ സെക്രട്ടറി , എറണാകുളം അങ്കമാലി അതിരൂപതാ
പാസ്ട്രൽ കൗൺസിൽ സെക്രട്ടറി, ഓൾ ഇന്ത്യ കത്തോലിക്ക യൂണിയൻനാഷണൽ സെക്രട്ടറി, എ കെ സി സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ജോസ് വിതയത്തിൽ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമായിരുന്നു. ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ഐഎൻടിയുസി) സംസ്ഥാന പ്രസിഡൻറ്,, ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here