ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് വീണ്ടും കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ എട്ട് മാസത്തിനിടെ രണ്ടാം തവണയാണ് യെദ്യൂരപ്പയ്ക്ക് വൈറസ് ബാധിക്കുന്നത്.
യെദ്യൂരപ്പയ്ക്ക് രണ്ട് ദിവസങ്ങൾക്ക് മുൻപ് കൊറോണ പരിശോധന നടത്തിയപ്പോൾ നെഗറ്റീവ് ആയിരുന്നു ഫലം. എന്നാൽ ഇന്ന് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് രോഗബാധ തെളിഞ്ഞത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് യെദ്യൂരപ്പയ്ക്ക് കൊറോണ ആദ്യം സ്ഥിരീകരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയെ ബംഗളൂരുവിലെ രാമയ്യാ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ മണിപ്പാൽ ആശുപത്രിയിലേക്കു മാറ്റും.