രണ്ട് രോഗികള്‍ക്ക് ഒരു കിടക്ക, വാര്‍ഡിന് പുറത്ത് മൃതദ്ദേഹങ്ങള്‍;ഡെല്‍ഹിയില്‍ നിന്നുള്ള കൊറോണ ചിത്രങ്ങള്‍

ന്യൂഡെല്‍ഹി: ഒരു കിടക്കിയില്‍ രണ്ട് കൊറോണ രോഗികള്‍, വാര്‍ഡിന് പുറത്തുള്ള മൃതദേഹങ്ങള്‍, ഡെല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ ആശുപത്രിയില്‍ നിന്നുള്ള നേര്‍ക്കാഴ്ച്ചകളാണിത്. 1,500 ലധികം കിടക്കകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കൊറോണ ആശുപത്രിയാണ് ലോക് നായക് ജയ് പ്രകാശ് നാരായണ. രോഗികളേയും കൊണ്ട് ആംബുലന്‍സുകളുടെ പ്രവാഹമാണ് ഇവിടേയ്ക്ക്.

ആംബുലന്‍സുകള്‍ കിട്ടാതായതോടെ ഓട്ടോറിക്ഷയിലും ബസുകളിലുമായി എത്തുന്ന രോഗികളുടെ എണ്ണവും കുറവല്ല. ഒരു നവജാത ശിശുവിനും ഇവിടെ കൊറോണ സ്ഥീരികരിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശനം നേടുന്നതിന് മുന്‍ഗണന ലഭിക്കാന്‍ ബ്രോക്കര്‍മാര്‍ക്ക് പണം നല്‍കേണ്ടതായ സാഹചര്യം വരെ നേരിടുന്നതായുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

ഇതിനോടകം തന്നെ തങ്ങള്‍ അമിത ജോലിഭാരത്തിന്റെ സമ്മര്‍ദ്ദത്തിലാണെന്നും എന്നാല്‍ പരിപൂര്‍ണ്ണ ശേഷിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുവെന്നും ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ സുരേഷ് കുമാര്‍ പറഞ്ഞു. കൊറോണ ബാധിച്ച കഠിനമായി കേസുകളാണ് കൂടുതലായും കൈകാര്യം ചെയ്യേണ്ടി വരുന്നത്. നിലവിലെ സൗകര്യങ്ങള്‍ മതിയാകുന്നില്ലെന്നും ആളുകള്‍ കൊറോണയ്ക്ക് എതിരെ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലന്നും അദ്ദേഹം പറഞ്ഞു.